കേരളത്തില്‍ ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളീയരോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എല്‍.ഡി.എഫ് ഭരിക്കുന്ന കേരളം വികസിക്കരുതെന്ന തരത്തിലുള്ള മനസ് ഇന്ത്യയെ ഒന്നായി നയിക്കേണ്ട കേന്ദ്ര സര്‍ക്കാരിനുണ്ടാകാന്‍ പാടില്ലെന്നും റോഡ് വികസനം സ്തംഭിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കുന്നില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്നും കോടിയേരി പറഞ്ഞു.

നീതി ലഭിയ്ക്കുന്നതിന് നിയമവഴികള്‍ തേടും. അടുത്തവര്‍ഷം പദ്ധതി പൂര്‍ത്തിയാക്കുവാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു സര്‍ക്കാര്‍. എന്നാല്‍ കാസര്‍ഗോഡ് ഒഴികെ 13 ജില്ലകളിലും സ്ഥലമെടുപ്പ് ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കാന്‍ ദേശീയപാത അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചത് ആശ്ചര്യകരവും ഞെട്ടിപ്പിക്കുന്നതുമാണ്, കോടിയേരി വ്യക്തമാക്കി.

Top