കുതിരാൻ പാത അടിയന്തരമായി തുറന്നുകൊടുക്കണം,ദേശീയ പാത അതോറിറ്റി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : കുതിരാൻ തുരങ്ക പാത അടിയന്തരമായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പും സ്ഥലം എം.എൽ.എയുമായ കെ.രാജൻ നൽകിയ ഹർജിയിൽ ദേശീയ പാത അതോറിറ്റി ഹൈക്കോടതിയിൽ ഇന്ന് മറുപടി വ്യക്തമാക്കും. ദിനം പ്രതി അപകടങ്ങൾ പതിവാകുന്ന കുതിരാനിൽ ഒരു ഭാഗത്തേക്കെങ്കിലുമുള്ള തുരങ്ക പാത അടിയന്തരമായി തുറക്കണമെന്നാണ് ആവശ്യം.

കൂടാതെ കോടതി മേൽ നോട്ടത്തിൽ നിർമ്മാണം പൂർത്തികരിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും. കരാർ കമ്പനിയും ദേശീയ പാത അതോറിറ്റി അധികൃതരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നിർമ്മാണം നിലയ്ക്കാൻ കാരണമെന്നാണ് ഹർജിക്കാരന്റെ ആരോപണം. വിഷയത്തിൽ നേരത്തെ ഹൈക്കോടതി കടുത്ത അതൃപ്തി വ്യക്തമാക്കിയിരുന്നു. അതോറിറ്റിയുടെ അനാസ്ഥയും പിടിപ്പുകേടും മൂലം പൊതുജനം പൊറുതിമുട്ടുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു.

Top