ചേര്‍ത്തലയില്‍ ലോറിക്ക് പുറകില്‍ മറ്റൊരു ലോറി ഇടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

accident

ആലപ്പുഴ: ദേശീയ പാതയില്‍ ചേര്‍ത്തല എസ്എന്‍ കോളേജിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പുറകില്‍ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ജിജി, മനോജ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.

നിര്‍ത്തിയിട്ട ലോറിയുടെ ടയര്‍ മാറുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കണ്ണൂര്‍ മനോജ് സ്വദേശിയാണ്. നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഉണ്ടായിരുന്ന ആളാണ് ജിജി.

Top