ദേശീയപാത വികസനം; പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍

muraleedharan

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കാണിച്ച അനാസ്ഥയെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

സ്ഥലമേറ്റടുപ്പിന് വേണ്ട തുകയില്‍ ഒരു വിഹിതം കണ്ടെത്താമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞെങ്കിലും പിന്നീട് തീരുമാനമൊന്നുമറിയിച്ചിട്ടില്ലെന്നുമായിരുന്നു വിമര്‍ശനം. വരുന്ന ശനിയാഴ്ച കുതിരാന്‍ തുരങ്കം സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top