നാഷണല്‍ ഹെറാള്‍ഡ് കേസ്: ഡല്‍ഹി ഓഫീസ് തല്‍ക്കാലം ഒഴിയേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഡല്‍ഹി ഓഫീസ് തല്‍ക്കാലം ഒഴിയേണ്ടെന്ന് സുപ്രീംകോടതി. വെള്ളിയാഴ്ചയാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിക്കുന്ന ദ അസോസിയേറ്റഡ് ജേണല്‍സിന്റെ ഹര്‍ജി പരിഗണിച്ചാണ്ഓഫീസ് ഒഴിയാനുള്ള ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ കോടതി നോട്ടീസയയ്ക്കുകയും ചെയ്തു.ഓഫീസ് ഒഴിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Top