നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായി ചോദ്യം ചെയ്തിട്ടില്ല. 15 മിനിറ്റ് മാത്രമാണ് രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത് . ഡൽഹിയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ് . രാഹുൽ ഗാന്ധിയുടെ അഭിഭാഷകരെ ഇ ഡി ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു.

എഐസിസി ആസ്ഥാനത്തിന് സമീപം ഇന്ന് രാവിലെ മുതൽ ഡൽഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളും ഇ ഡി ഓഫീസിലെത്തിയിരുന്നു. എന്നാൽ ഡൽഹി പൊലീസ് കോൺഗ്രസ് പ്രവർത്തകരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. കെ സി വേണുഗോപാൽ, പി ചിദംബരം ഉൾപ്പെടെയുള്ള നേതാക്കൾ ഇ ഡി ഓഫീസിന് മുന്നിലെത്തിയത്. എന്നാൽ അവരെ ബാരിക്കേടുമായി പൊലീസ് തടഞ്ഞു. പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ സംഘർഷം നടന്നു.

 

Top