നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസില്‍ ഹാജരായി

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.

പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഇ.ഡി ഓഫീസിനു മുന്നിലെത്തി. പിന്തുണയുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇ.ഡി ഓഫീസിനു മുന്നിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തുന്നതിന് മുൻകൂട്ടി അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. എ.ഐ.സി.സി ആസ്ഥാനവും പൊലീസ് വലയത്തിലാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും ഇ.ഡി ഓഫീസുകളിലേക്ക് മാര്‍ച്ച്‌ നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

Top