നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി; കെട്ടിടം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി

delhi high court

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കി. രണ്ടാഴ്ചയ്ക്കകം കെട്ടിടം ഒഴിയണമെന്നാണ് നിര്‍ദേശം.

കെട്ടിടം ഒഴിയാന്‍ കേന്ദ്ര-നഗര വികസന മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരായ അസോസിയേറ്റഡ് ജേര്‍ണലിന്റെ ഹര്‍ജി കോടതി തള്ളി.

Top