National Herald case-BJP

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് എന്തിനാണ് ഭയക്കുന്നതെന്ന് ബിജെപി. ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ എന്തിനെയാണ് ഭയക്കുന്നത്. തെറ്റു ചെയ്തവരല്ലേ ഭയപ്പെടേണ്ടതെന്നും ബിജെപി നേതാവ് സുധേഷ് വര്‍മ ചോദിച്ചു.

നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ്. രാജ്യത്തെ നിയമം നടപ്പാക്കുകമാത്രമാണ് ഇവിടെ ചെയ്യുന്നത്. ബിജെപിക്ക് ഈ കേസുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യാനില്ല. കേസ് രാഷ്ട്രീയ പ്രേരിതവുമല്ലെന്നും സുധേഷ് വര്‍മ പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാകാന്‍ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ പ്രതികരണം.

Top