മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയിൽ ദേശീയ പതാകയോട് അനാദരവ് നടത്തിയ സംഭവത്തിൽ മൂന്ന് പേർ പടിയിൽ. മാലിന്യം നീക്കുന്ന ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തിൽ ദേശീയ പതാക ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി.

തൃപ്പൂണിത്തുറ ഇരുമ്പനത്താണ് മാലിന്യകൂമ്പാരത്തിൽ ദേശീയപതാകയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡിന്റെ പതാകയ്ക്കും ജാക്കറ്റുകൾക്കുമൊപ്പമാണ് ദേശീയ പതാകയും കാണപ്പെട്ടത്. വെങ്ങോല സ്വദേശി ഷമീർ ഇടുക്കി സ്വദേശി മണി, തോപ്പുംപടി സ്വദേശി സാജർ എന്നിവരാണ് പിടിയിലായത്.

മാലിന്യ കൂമ്പാരത്തിൽ ദേശീയ പതാക ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് പൊലീസ് എത്തി ദേശീയ പതാക എടുത്തുമാറ്റിയിരുന്നു. ദേശീയ പതാകയോട് അനാദരവ് കാണിച്ചതിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

Top