ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

ഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. 68-ാമത് പുരസ്‌കാരങ്ങളാണ് വൈകീട്ട് 4ന് പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞതവണ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചത് കേരളത്തിന് അഭിമാനമായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. വിഷ്വല്‍ എഫക്ട്സിന് പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനെയും വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് സുജിത് സുധാകരനെയും വി സായിയെയും ദേശീയ അവാര്‍ഡ് തേടിയെത്തിയത് ചിത്രത്തിന് നേട്ടമായി.  മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്ത ഹെലന് രണ്ടു പുരസ്‌കാരങ്ങള്‍ ലഭിച്ചതാണ് മറ്റൊരു നേട്ടം. നവാഗത സംവിധായകനുള്ള അവാര്‍ഡ് മാത്തുക്കുട്ടി സേവിയറിനെ തേടിയെത്തിയപ്പോള്‍ മേക്കപ്പിന് രഞ്ജിത്തിനാണ് അംഗീകാരം ലഭിച്ചത്.

കഴിഞ്ഞവര്‍ഷം തമിഴ്നടന്‍ ധനുഷും ബോളിവുഡ് നടന്‍ മനോജ് ബാജ്്പേയിയുമാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടത്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിനെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. ഭോണ്‍സ്ലേയിലെ അഭിനയത്തിനാണ് മനോജ് ബാജ്പേയിക്ക് അംഗീകാരം.

കങ്കണാ റണാവത്തായിരുന്നു കഴിഞ്ഞവര്‍ഷത്തെ മികച്ച നടി. മണികര്‍ണിക, പങ്ക എന്നി സിനിമകളിലെ അഭിനയത്തിനാണ് കങ്കണാ റണാവത്തിന് അംഗീകാരം

Top