ദേശിയ ദിനം; യു.എ.ഇയില്‍ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

UAE

ദുബായ്: യു.എ.ഇ. 47 -ാം ദേശീയദിനം പ്രമാണിച്ച് പൊതുമേഖലക്കും സ്വകാര്യമേഖലക്കും രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. യു.എ.ഇ. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ഡിസംബര്‍ 2 ,3 തീയതികളിലാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേര്‍ന്നാല്‍ ദേശീയദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി ലഭിക്കും.

Top