ദേശീയ ദിനത്തോട് അനുബന്ധിച്ച് ദോഹയിലെ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി

ദോഹ: ദോഹയിലെ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി അമീര്‍ ശൈഖ്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് ദോഹയിലെ തടവുകാര്‍ക്ക് ഭരണാധികാരി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പൊതുമാപ്പ് നല്‍കിയത്. ദേശീയ ദിനമായ ഇന്ന് നിരവധി തടവുകാരെയാണ് ദോഹയിലെ ജയിലില്‍ നിന്നും കുറ്റ വിമുക്തരാക്കി പറഞ്ഞയച്ചത്.

സാധാരണ ഗതിയില്‍ മോഷണം, വണ്ടിച്ചെക്ക്, മയക്കുമരുന്നുമായ് ബന്ധപ്പെട്ട കേസില്‍ ഉള്ളവര്‍, സാമ്പത്തിക തട്ടിപ്പ് നടത്തിയവര്‍ എന്നിങ്ങനെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് പൊതുമാപ്പ് ലഭിക്കാറുള്ളത്. ശിക്ഷാകാലാവധിയുടെ നല്ലൊരു പങ്കും പൂര്‍ത്തീകരിച്ചവരെയാണ് ഇത്തരത്തില്‍ മോചിതരാക്കുക. സാധാരണ വര്‍ഷത്തില്‍ റമദാനിലും ഖത്തര്‍ ദേശീയദിനത്തിലുമായി രണ്ടു തവണയാണ് അമീര്‍ തടവുകാര്‍ക്ക് പൊതുമാപ്പ് ഒരുക്കുന്നത്.

Top