ദേശീയദിനാഘോഷം; യാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

qatar airways

ദോഹ : ഖത്തറിലെ യാത്രക്കാര്‍ക്കായി ദേശീയദിനാഘോഷങ്ങളോടനുബന്ധച്ച് ഖത്തര്‍ എയര്‍വേയ്‌സ് ഇളവ് നല്‍കാനൊരുങ്ങുന്നു.

ഡിസംബര്‍ 13 മുതല്‍ 18 വരെയാണ് ഇളവുകളും പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവ് പ്രീമിയം, ഇക്കണോമിക് ക്ലാസുകള്‍ക്ക് ബാധകമാണ്.

യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ പസഫിക്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഇളവ് ലഭിക്കും.

40 ശതമാനം വരെ നിരക്കില്‍ ഇളവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

Top