പൗരന്റെ വിവരങ്ങള്‍ കൈമാറ്റം ചെയ്യാന്‍ പുതിയ നയവുമായി കേന്ദ്രസര്‍ക്കാര്‍

കേന്ദസര്‍ക്കാരിനും സ്വകാര്യകമ്പനികള്‍ക്കും പൗരന്റെ വിവരങ്ങള്‍ ലഭിക്കാനും കൈവശം വക്കാനും അനുവാദം നല്‍കുന്ന പുതിയ നയം പ്രാബല്യത്തില്‍ വരുന്നു.സ്വകാര്യ കമ്പനികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും കൈമാറാം എന്നുള്ളതാണ് കരടിലെ പ്രധാന നിര്‍ദ്ദേശം.വ്യക്തിഗതമല്ലാത്ത വിവരങ്ങളാണ് ഇത്തരത്തില്‍ കൈമാറുക.

സര്‍ക്കാര്‍ തന്നെ വിവരശേഖരണം നടത്തി ഗവേഷകസ്ഥാപനങ്ങള്‍ക്കും നല്‍കുന്നതിനാല്‍ ചാര്‍ജ്ജ് ഈടാക്കാനും നിര്‍ദ്ദേശമുണ്ട്.ആര്‍ക്കൊക്കെ എത്ര രൂപയ്ക്ക് വിവരങ്ങള്‍ കൈമാറാം എന്നത് സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ ഡാറ്റാ മാനേജ്‌മെന്റ് ഓഫീസ് പ്രവര്‍ത്തിക്കും.

Top