കൊറോണ വൈറസ്; കര്‍ണാടകയില്‍ 83 പേര്‍ നിരീക്ഷണത്തില്‍

ബെംഗളൂരു: കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ കര്‍ണാടകയില്‍ 83 പേര്‍ നിരീക്ഷണത്തില്‍. ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ ആണ് വ്യക്തമാക്കിയത്.

ബംഗളൂരു, തുംകൂര്‍, മൈസൂരു സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്. എന്നാല്‍, പരിശോധനയില്‍ കൊറോണ വൈസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കമ്യൂണിക്കബിള്‍ ഡിസീസസ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ അറിയിച്ചു .

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ കര്‍ണാടക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി വരുന്നുണ്ട്. കേരളത്തില്‍ മൂന്നു പേര്‍ക്കാണ് ഇതിനകം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

Top