ശബരിമലയില്‍ പോകുന്ന സ്ത്രീകളെ എതിര്‍ക്കുന്നത് എന്തിനെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്ത്രീകളടക്കം നടത്തുന്ന സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ. സുപ്രീം കോടതി വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല, ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയിലേക്ക് പോയാല്‍ മതി. ഇതിനായി ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകുന്നവരെ എതിര്‍ക്കുന്നതെന്തിനാണെന്നും പോകുന്നതും പോകാതിരിക്കുന്നതും അവരുടെ അവകാശമാണെന്നും അവര്‍ പറഞ്ഞു.

അതസമയം, ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെയും ഇതിനെതിരെ പ്രതിഷേധിക്കുന്നവരുടെയും അവകാശങ്ങള്‍ തുല്യമാണെന്നും രേഖാ ശര്‍മ വിശദീകരിച്ചു. പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണം ആവശ്യമില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ഒരു നിലപാടും നിലനില്‍ക്കില്ലെന്നും രേഖ ശര്‍മ വ്യക്തമാക്കി.

Top