ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ ആശുപത്രിയില്‍

മുംബൈ: ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ ആശുപത്രിയില്‍. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സരോജ് ഖാനെ ശനിയാഴ്ച്ച മുംബൈ ഗുരു നാനാക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ഇവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും സാധാരണ ശ്വാസതടസമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ദേവ്ദാസ്, ശൃംഗാരം, ജബ് വി മെറ്റ് എന്നീ ചിത്രങ്ങളുടെ നൃത്തസംവിധാനത്തിന് മൂന്നു തവണ ദേശീയ പുരസ്‌കാരം നേടിയ നൃത്തസംവിധായികയാണ് സരോജ് ഖാന്‍.

Top