ദേശീയ അവാര്‍ഡ് ജേതാവായ ആദീഷ് പ്രവീണിന്റെ കുഞ്ഞുദൈവത്തിന് അന്താരാഷ്ട്ര പുരസ്‌കാരം

മികച്ച ബാല നടനുള്ള ദേശീയ അവാര്‍ഡ് ജേതാവായ ആദീഷ് പ്രവീണിന്റെ ചിത്രത്തിന് 51ാംമത് ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ റെമി അവാര്‍ഡ്. ‘ഞങ്ങളുടെ സിനിമ മികച്ച വിദേശ ഫിലിം അവാര്‍ഡിന് അര്‍ഹമായി. ഗ്രാന്‍ഡ് റെമി സ്‌പെഷല്‍ ജൂറി അവാര്‍ഡാണ്‌ ലഭിച്ചത്. വലിയ അഭിമാനത്തിന്റെ നിമിഷമായിരുന്നു. ലൈഫ് ഓഫ് പി സംവിധായകന്‍ ആന്‍ ലീയും സ്റ്റീവന്‍ സ്പില്‍ബെര്‍ഗും ഉള്‍പ്പെടെ 4500 തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ നിന്നാണ് കുഞ്ഞുദൈവം തിരഞ്ഞെടുക്കപ്പെട്ടതെന്ന് ജിയോ ബേബി പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ആറു മുതല്‍ ഏഴ് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 50 ദിവസങ്ങളിലായി ഒരു തിയേറ്ററിലുണ്ടായിരുന്നു. മിക്ക ആളുകളും തിയേറ്ററുകളില്‍ ‘ബഹുജന’ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നു, പക്ഷേ കുഞ്ഞുദൈവത്തിന് ജനങ്ങളില്‍ നിന്ന് നല്ലപ്രതികരണമാണ് ലഭിച്ചത് എന്ന വസ്തുത തന്നെ മലയാളത്തില്‍ ഉണ്ടാക്കിയ മാറ്റത്തിന്റെ ഒരു സൂചകമാണെന്ന് ജിയോ ബേബി പറഞ്ഞു.ദക്ഷിണ കൊറിയയില്‍ ബുസാന്‍ ഇന്റര്‍നാഷണല്‍ കിഡ്‌സ് ആന്‍ഡ് യൂത്ത് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് കുഞ്ഞു ദൈവം.

ജോജു ജോര്‍ജും സിദ്ധാര്‍ത്ഥ് ശിവയും ബാലതാരം ആദിഷ് പ്രവീണും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് കുഞ്ഞു ദൈവം. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീലിസിന് മുമ്പേ ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ചിത്രം വലിയ ആഘോഷങ്ങളില്ലാതെയാണ് തിയേറ്ററുകളില്‍ വന്ന് പോയത്. മികച്ച ബാല നടനുള്ള ദേശീയ അവാര്‍ഡ് ജേതാവായ ആദീഷ് പ്രവീണാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആദിഷിനൊപ്പം ജോജു ജോര്‍ജ്ജ് , സിദ്ധാര്‍ത്ഥ് ശിവന്‍,റെയ്‌നമരിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേരില്‍ നിന്ന് വ്യക്തമാകുന്നത് പോലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമാണ് കുഞ്ഞുദൈവം. കുട്ടികള്‍ക്ക് ദൈവത്തിനോടുള്ള വിശ്വാസവും കുഞ്ഞുമനസ്സുകളിലെ ദൈവത്തിന്റെ പ്രാധാന്യവുമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോബി ജെയിംസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Top