ദേശീയ ചലച്ചിത്ര പുരസ്‌കാരം; ജൂറി ചെയര്‍മാന്റെ പേജില്‍ നിന്ന് പോസ്റ്റുകള്‍ അപ്രത്യക്ഷമായി

റുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. നടന്‍ മമ്മൂട്ടിയ്ക്ക് പേരന്‍പിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ജൂറി ചെയര്‍മാനായ രാഹുല്‍ റവൈലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വന്നിരുന്നത്. തുടര്‍ന്ന് ജൂറി ചെയര്‍മാന്‍ നല്‍കിയ മറുപടിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടിയില്ല എന്ന് വ്യക്തമാക്കി താന്‍ അയച്ച സന്ദേശം സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ റവൈല്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ആരാധകരുടെ അതിരുവിട്ട പ്രതികരണത്തിന് മമ്മൂട്ടി ക്ഷമ പറഞ്ഞതായും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ പേരന്‍മ്പുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ രാഹുല്‍ റവൈലിന്റെ പേജില്‍ നിന്ന് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഈ രണ്ടു പോസ്റ്റുകള്‍ക്കെതിരേയും കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടിരുന്നത്. അതിനിടെ മോഹന്‍ലാല്‍- മമ്മൂട്ടി ആരാധകര്‍ തമ്മിലുള്ള യുദ്ധവും അരങ്ങേറിയിരുന്നു. രാഹുല്‍ റവൈലിന്റെ പോസ്റ്റുകള്‍ക്ക് താഴെ ആയിരക്കണക്കിന് കമന്റുകളാണ് വന്നിരുന്നത്. എന്നിട്ടും രോഷം തീരാതെ, രാഹുല്‍ റവൈലിന്റെ മുന്‍കാല പോസ്റ്റുകള്‍ക്ക് താഴെയും പലരും കമന്റു ചെയ്യുകയാണ്.

Top