സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. തീയേറ്ററുകളില്‍ വേണമെങ്കില്‍ ദേശീയ ഗാനം കേള്‍പ്പിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി. 2016 നവംബറിലെ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു.

തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

2016 നവംബര്‍ 30 ലെ സുപ്രീം കോടതി ഉത്തരവിന് മുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കണം എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ അഞ്ചു പേജുള്ള സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ദേശീയ ഗാനം ആലപിക്കുന്നതു സംബന്ധിച്ചു മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി മന്ത്രിതല ആഭ്യന്തര സമിതി രൂപീകരിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Top