ദേശീയ ഗാനം ആലപിച്ച് ഇന്ത്യന്‍ കായികതാരങ്ങള്‍, വീഡിയോ വൈറല്‍

ഡല്‍ഹി:രാജ്യം എഴുപത്തി രണ്ടാമത് സ്വാതന്ത്രദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ കായിക താരങ്ങളുടെ ദേശീയ ഗാനാലാപനം വൈറല്‍. പല ദേശഭക്തിഗാനങ്ങളും ഇന്നേ ദിവസം തരംഗങ്ങള്‍ സൃഷ്ടിക്കാറുണ്ടെങ്കിലും ജനഗണമന പാടിയാണ് കായിക താരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി പലവിഭാഗങ്ങളിലായി മെഡലുകള്‍ നേടിത്തന്ന ഇവരുടെ ആലാപനത്തിന് വലിയ ആവേശവും സ്വീകാര്യതയുമാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.

ദീപ കര്‍മാകര്‍ മുതല്‍ ഹീന സിദ്ധു വരെ വീഡിയോയിലുണ്ട്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി വെങ്കലമെഡല്‍ നേടിയ ജിംനാസ്റ്റിക് താരമാണ് ദീപ കര്‍മാകര്‍. പാരാ ഒളിമ്പിക്കില്‍ ഷോട്ട്പുട്ടില്‍ ആദ്യമായി മെഡല്‍ നേടുന്ന താരം ദീപ മാലിക്കും ഇക്കൂട്ടത്തിലുണ്ട്. വനിതാ വോളിബോള്‍ ടീമാണ് മറ്റൊരു പ്രധാന നിര.

Top