ഇന്ത്യക്കാരുടെ ശിരസ്സ് താഴുന്ന ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ല ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കേണ്ട ഒരു അവസരവും താന്‍ പാഴാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്ത് ഒരു പൗരന്റെയും ശിരസ്സ് താഴുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയോ അതിന് മറ്റുള്ളവരെ അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്‌കോട്ടില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നു.മഹാത്മാഗാന്ധിയും സര്‍ദാര്‍ പട്ടേലും സ്വപ്‌നം കണ്ടതുപോലൊരു ഇന്ത്യയെ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതായിരുന്നു ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡ് മഹാമാരി രാജ്യത്ത് വ്യാപിച്ചപ്പോഴും ഓരോ പൗരന്റെയും ജീവിതസാഹചര്യം മെച്ചപ്പെട്ടതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.ഒരാള്‍പ്പോലും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ ഭക്ഷ്യശേഖരണം കാര്യക്ഷമമാക്കിയെന്നും ഓരോ പൗരനും കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉറപ്പാക്കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top