നാഥുറാം ഗോഡ്‌സെയ്‌ക്കെതിരെ അതിശക്തമായ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്

ചെന്നൈ: നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്‍.എസ്.എസുകാരനുമാണെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. നാഥുറാമിന്റെ ഓര്‍മ്മകളിലും പേരിലും പോലും ഇന്ത്യക്കാരായ നമുക്ക് അങ്ങേയറ്റത്തെ നാണക്കേട് തോന്നണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘ഗാന്ധിജി അമര്‍ രഹേ’ എന്ന വാചകത്തോടെയാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് അവസാനിക്കുന്നത്.

https://twitter.com/Actor_Siddharth/status/1355393368809857026

സിദ്ധാര്‍ത്ഥിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ആയിരത്തിലേറെ പേര്‍ ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം, നാഥുറാം ദേശസ്നേഹിയാണെന്നും ഒരാളെ മാത്രം കൊന്നവനെ തീവ്രവാദിയെന്ന് വിളിക്കാനാവില്ലെന്ന മറുപടിയുമായി ഹിന്ദുത്വ വാദികളും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ആത്മാവിനെ കൊലപ്പെടുത്തിയ നാഥുറാം ആര്‍.എസ്.എസിന്റെ തീവ്രവാദിയാണെന്ന് നിരവധി പേര്‍ മറുപടി നല്‍കി.

സംഘപരിവാറിനെതിരെ നേരത്തെയും രൂക്ഷനിലപാടുകളുമായി സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കെതിരെ ബി.ജെ.പി നേതാക്കള്‍ വിമര്‍ശനമുന്നയിച്ചപ്പോള്‍ ശക്തമായ പ്രതികരണവുമായാണ് സിദ്ധാര്‍ത്ഥ് എത്തിയത്. ബാബ്രി മസ്ജിദ് തകര്‍ത്ത കുറ്റകൃത്യത്തിന്റെ വക്താക്കള്‍ സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തൊരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

 

Top