വോണിനും മക്ഗ്രാത്തിനും പിന്നാലെ 400 വിക്കറ്റ് തികച്ച് ലിയോൺ

nathan-lyon

ന്ന് ആഷസ് ടെസ്റ്റിൽ നഥാൻ ലിയോൺ ഒരു നാഴികക്കല്ല് പിന്നിട്ടു. ശനിയാഴ്ച ഇംഗ്ലണ്ടിന്റെ ഡേവിഡ് മലനെ പുറത്താക്കിയതോടെ ഓസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ 400-ാം ടെസ്റ്റ് വിക്കറ്റിനായുള്ള തന്റെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടു.

ഈ വിക്കറ്റ് ഉൾപ്പെടെ നാലു വിക്കറ്റുകൾ നേടിക്കൊണ്ട് ഗാബയിൽ നടന്ന ആദ്യ ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയെ വിജയത്തിലെത്തിക്കാൻ ലിയോണായി. 400 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ കളിക്കാരനാണ് ലിയോൺ. മുൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്തിനും (563 ), ഷെയ്ൻ വോണിനും (708) പിന്നിലാണ് ഇപ്പോൾ ലിയോൺ ഉള്ളത്.

Top