അറ്റ്ലസ് സൈക്കിള്‍സിന്റെ ഉടമയുടെ ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അറ്റ്ലസ് സൈക്കിള്‍സിന്റെ ഉടമ സഞ്ജയ് കപൂറിന്റെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 57കാരിയായ നടാഷ് കപൂറിനെയാണ് ഡല്‍ഹി ഔറംഗസേബ് ലേനിലുള്ള വീട്ടില്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് നടാഷ് കപൂറിനെ മരിച്ച നിലയില്‍ കണ്ടത്.

ഗംഗാ റാം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 70 വര്‍ഷത്തോളമായി സൈക്കിള്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനിയാണ് അറ്റ്ലസ്.

Top