ഹാര്‍ദിക് പാണ്ഡ്യ – നടാഷ റൊമാന്റിക് സെല്‍ഫി വൈറലാകുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ സെര്‍ബിയന്‍ നടി നടാഷ സ്റ്റാന്‍കോവിച്ചുമായി പ്രണയത്തിലാണ്. മാത്രമല്ല ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുകയുമാണ്. ദുബായില്‍വെച്ച് ഹാര്‍ദിക് നടാഷയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും ഒരുമിച്ചുള്ള പ്രണയനിമിഷത്തിന്റെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഇരുവരും മടികാണിക്കാറില്ല.

View this post on Instagram

?? @hardikpandya93

A post shared by Nataša Stanković✨ (@natasastankovic__) on

ഇപ്പോഴിതാ ഹാര്‍ദിക് എടുത്ത ഒരു സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹാര്‍ദികിന്റെ കവിളില്‍ നടാഷ ചുംബിക്കുന്നതാണ് ചിത്രം. ഈ റൊമാന്റിക് സെല്‍ഫിക്ക് ആരാധകരുടേയും കൂട്ടുകാരുടേയും സ്‌നേഹം നിറഞ്ഞ പ്രതികരണമാണ് ലഭിക്കുന്നത്. മനോഹരമായ ചിത്രമെന്നും മികച്ച ജോഡിയെന്നും ആരാധകര്‍ ടിത്രത്തിന് കമന്റ് ചെയ്യുന്നു.

Top