സംഘപരിവാറിനെതിരെ പോരാടാന്‍ ഒപ്പമുണ്ടാകും; ഡി.വെ.എഫ്.ഐക്ക് പിന്തുണ അറിയിച്ച് നസുറുദീന്‍ ഷാ

മുംബൈ: സംഘപരിവാരത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായും രാജ്യത്ത് കൂടിവരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചും ഡി.വെ.എഫ്.ഐ. മുബൈയില്‍ ദേശീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത നസറുദീന്‍ ഷാ, ഡി.വെ.എഫ്.ഐ നടത്തുന്ന ധീരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ദാദര്‍ വെസ്റ്റിലെ സാവന്ത് വാടി സന്‍സ്താന്‍ മാറാത്ത ഹാളില്‍ നടന്ന പരിപാടിയില്‍ അക്രമത്തിനിരയായവരുടെ കുടുംബാംഗങ്ങളും രാജ്യത്തെ പൗര പ്രമുഖരും പങ്കെടുത്തു.

Top