ആദ്യ തെലുങ്ക് ചിത്രത്തിനായി നസ്രിയ ഹൈദരാബാദിലെത്തി

നാനി നായകനാകുന്ന അൺടെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. ഇന്ന് തന്‍റെ ആദ്യ തെലുങ്ക് ചിത്രത്തിന്‍റെ ഭാഗമാവുകയാണെന്ന് നസ്രിയ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സിനിമയുടെ ഷൂട്ടിങ് ഇന്ന് ആരംഭിക്കുമെന്ന് നസ്രിയ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. തന്‍റെ ആദ്യ തെലുങ്ക് ചിത്രമാണിതെന്നും അതിനാൽ തന്നെ അൺടെ സുന്ദരാനികി തനിക്ക് വളരെ സ്പെഷ്യൽ ആണെന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വിവേക് ആത്രേയയാണ് സംവിധായകൻ. നസ്രിയയും നാനിയും ഒരുമിക്കുമ്പോൾ ഡ്രീം കോമ്പോയാണിതെന്നാണ് സംവിധായകൻ വിവേക് പറയുന്നത്. നാനിയും വിവേക് ആത്രേയും ആദ്യമായി കൈകോർക്കുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡിയാണെന്നാണ് സൂചന. മൈത്രി മൂവി മേക്കേഴ്സാണ് നിർമാതാക്കൾ.

 

Top