ക്രൂരത തുടരുമ്പോള്‍; മഹാരാഷ്ട്രയില്‍ 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു

നാസിക്: മഹാരാഷ്ട്രയില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു. നാസികിലാണ് സംഭവം. അയല്‍വാസിയായ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

ടിവി കാണിക്കാമെന്ന് വാഗ്ദാനം നല്‍കി കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നാഗ്പൂരിലും അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് പാടത്ത് ഉപേക്ഷിച്ചിരുന്നു. കുട്ടിയെ പീഡിപ്പിച്ച് കൈാന്ന ശേഷം തലയ്ക്ക് അടിക്കുകയായിരുന്നു. പ്രതിയായ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top