നാസിക്കില്‍ ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് കിണറ്റില്‍ വീണ സംഭവം; മരണം 21 ആയി

നാസിക്: ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് കിണറ്റിലേക്ക് മറിഞ്ഞ സംഭവത്തില്‍ മരണം 21 ആയി.
18 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു സംഭവം.

നാസിക് ജില്ലയിലെ മാലേഗാവ് കാലവന്‍ റോഡിലാണ് അപകടമുണ്ടായത്. യാത്രക്കിടെ ബസിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും റോഡിന് സമീപത്തെ കിണറ്റിലേക്ക് മറിയുകയായിരുന്നു.

മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് നാസിക് എസ്.പി അര്‍ഥി സിംഗ് പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് മഹാരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് വഹിക്കുന്നത്.

Top