നാരായണ്‍ റാണെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നാസിക് പൊലീസിന്റെ നോട്ടീസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അടിക്കുമെന്ന് പ്രസംഗിച്ചതിന് അറസ്റ്റിലായ കേന്ദ്രമന്ത്രി നാരായണ്‍ റാണെക്ക് ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ പിന്നിടും മുമ്പെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നാസിക് പോലീസ് നോട്ടീസയച്ചു. സെപ്റ്റംബര്‍ രണ്ടിന് ഹാജരാകാനാണ് നിര്‍ദേശം.

ഉദ്ധവിനെതിരായ പ്രസ്താവനക്ക് പിന്നാലെ നാല് എഫ്ഐആറുകളാണ് റാണക്കെതിരേ നാസിക് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു എഫ്ഐആറില്‍ അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് മുമ്പായി ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ നാടകീയമായിട്ടാണ് കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. രാത്രി 9.45 ഓടെ അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചു. ശരിയായ അറിയിപ്പില്ലാതെ രാഷ്ട്രീയ പ്രേരിതമായിട്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് റായ്ഗഢ് കോടതിയില്‍ റാണെ വാദിച്ചു. താനൊരു കേന്ദ്രമന്ത്രിയാണെന്നും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്ന് റാണെ കോടതിയില്‍ വ്യക്തമാക്കി.

 

Top