ടെക്കികള്‍ നാസിക്കിലെത്തുന്നു ; കുംഭമേളയില്‍ തിരക്ക് നിയന്ത്രിക്കാന്‍ സാങ്കേതികവിദ്യ

നാസിക്: നാസിക്കില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ ഇത്തവണ ടെക്ക് കമ്പനികളും എത്തുന്നു. കുംഭമേളിയില്‍ പങ്കെടുക്കാന്‍ തിക്കിലും തിരക്കിലും പെട്ട് അപകടത്തിലാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാരാറുണ്ട. എന്നാല്‍ ഇത്തവണ തിരക്ക് നിയന്ത്രിക്കാന്‍ സാങ്കേതിക വിദ്യകളുടെ സഹായം തേടുമെന്നാണ് വിവരം.

ചൈന,ബ്രിട്ടന്‍ പോലുള്ള വന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ച ടെക്‌നോളജിയാണ് ഇത്തവണ നാസിക്കില്‍ പരീക്ഷിക്കുന്നത്. നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ തിരക്ക് നിയന്ത്രിക്കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. ഇതിന് പുമറെ 120 വിദഗ്ധരുടെ നിരീക്ഷണത്തിലുള്ള സിസിടിവി ക്യാമറകളും സമീപത്ത് സ്ഥാപിക്കും. ഹൈടെക് വാച്ച് ടവറുകള്‍,വിസിബിള്‍ മെസേജ് ഡിസ്‌പ്ലേ ബോര്‍ഡ് എന്നിവയും സ്ഥാപിക്കുന്നുണ്ട്.

യുനെസ്‌കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ കുംഭമേള ഇടംപിടിച്ചിരുന്നു. മൂന്നുകോടിയോളം ജനങ്ങളാണ് കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്താറുള്ളത്. ഹരിദ്വാര്‍, അലഹബാദ്, ഉജ്ജയിനി, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്.

Top