നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു

court

കോഴിക്കോട്: നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അടക്കം രണ്ടും പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് ശിക്ഷിച്ചത്. കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കല്‍ ഒരു വര്‍ഷം കൂടി ശിക്ഷയനുഭവിക്കേണ്ടിവരും. ബാക്കിയുള്ള അഞ്ച് പ്രതികളെ വെറുതെ കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. ഏഴ് പ്രതികളുള്ള കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചു.

2016 ജൂലൈ 15ന് രാത്രിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ കുറ്റ്യാടി വേളം പുത്തലത്തെ നസീറുദ്ദീനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.

Top