വധശ്രമത്തിന് പിന്നില്‍ എ എന്‍ ഷംസീര്‍; ഗൂഢാലോചന വെളിപ്പെടുത്തി സിഒടി നസീര്‍

കണ്ണൂര്‍:തനിക്കെതിരായ വധശ്രമത്തില്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എം.എല്‍.എയാണെന്ന് വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഷംസീറിനു ഒപ്പമുള്ളവരാണ് തന്നെ ആക്രമിച്ചതെന്നും നസീര്‍ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെയുണ്ടായ ആക്രമണം പി.ജയരാജനെ പ്രതിക്കൂട്ടിലാക്കാനുള്ള ഷംസീറിന്റെ ആസൂത്രിത ശ്രമമായിരുന്നെന്നും നസീര്‍ ആരോപിച്ചു.

തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ അഴിമതിക്കെതിരെ താന്‍ പ്രതികരിച്ചത് ഷംസീറിനെ ചൊടിപ്പിച്ചിരുന്നു. എംഎല്‍എ ഓഫീസില്‍വെച്ച് ഷംസീര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നസീര്‍ പറഞ്ഞു.ഷംസീറിനെതിരെ പൊലീസിന് പല തവണ മൊഴി നല്‍കിയിതാണ്. എന്നാല്‍ പൊലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു. ശരിയായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സിഒടി നസീര്‍ പറഞ്ഞു.

Top