ജയിലില്‍ പരിശോധന; കഞ്ചാവ് കൈമാറിയത് സുഹൃത്തുക്കൾ എന്ന് നസീം

തിരുവന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതികളിലൊരാളായ നസീം ഉള്‍പ്പെടെയുള്ള ഏഴുപേരില്‍ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. സോപ്പുകവറില്‍ പൊതിഞ്ഞ് നസീമിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതി.

തനിക്ക് കഞ്ചാവ് ലഭിച്ചത് കോടതിമുറിയില്‍ വെച്ചാണെന്നാണ് നസീമിന്റെ വെളിപ്പെടുത്തല്‍. ഇന്നലെ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ കൂട്ടുകാരാണ് കഞ്ചാവ് കൈമാറിയതെന്ന് നസീം പൊലീസിനോട് പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ നിന്ന് ബീഡിയും ലഹരി വസ്തുക്കളും ഇന്നലെ നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി സിജിത്തില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 16 ബ്ലോക്കുകളിലാണ് നടത്തിയ പരിശോധനയില്‍ നസീമുള്‍പ്പെടെ ഏഴ് തടവുകാരില്‍ നിന്നാണ് ഇന്നലെ കഞ്ചാവ് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കും. ബീഡി, പാന്‍പരാഗ് തുടങ്ങിയവും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Top