‘കോപ്പി അടിച്ചെങ്കില്‍ അതെന്റെ കഴിവ്’; വിവാദമായപ്പോൾ അക്കൗണ്ട് മുക്കി നസീം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിലെയും പി.എസ്.സി. പരീക്ഷാത്തട്ടിപ്പ് കേസിലെയും പ്രതി നസീമിന്റെ ഫെയ്‌സ് ബുക്ക് കമന്റായിരുന്നു സോഷ്യൽ മീഡിയകളിലും വാർത്ത ചാനലുകളിലും ചർച്ചയായത്. സംഭവം വിവാദമായതോടെ നസീം തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് തന്നെ ഒഴിവാക്കിയിരിക്കുകയാണിപ്പോൾ.

നേരത്തെ “തോൽക്കാൻ മനസില്ലെന്ന് ഞാൻ മനസ്സിൽ തീരുമാനിച്ച നിമിഷമായിരുന്നു ഞാൻ വിജയിച്ചത്” എന്ന അടിക്കുറിപ്പോടെയാണ്‌ നസീം ഫോട്ടോ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോയ്ക്ക് താഴെയാണ് ‘നീയൊക്കെ എങ്ങനെ തോല്‍ക്കാന്‍, അമ്മാതിരി കോപ്പിയടിയല്ലേ’യെന്ന് ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് മറുപടിയായാണ് ‘കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവ് ഒന്നുപോടെ’ എന്ന് നസീം കമന്റ് ചെയ്തത്.

Top