പിണറായിക്കും മോഹന്‍ലാലിനുമെതിരെ വെല്ലുവിളി നടത്തിയ ആക്കിലപറമ്പന്‍ ഹാഷിഷുമായി പിടിയില്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍ അടക്കമുള്ളവരെ വെല്ലുവിളിച്ച് കുപ്രസിദ്ധി നേടിയ, തൃശൂര്‍ സ്വദേശി ആക്കിലപറമ്പന്‍ എന്ന നസീഫ് അഷ്‌റഫിനെ മയക്കുമരുന്ന് കടത്തുന്നതിനിടെ പൊലീസ് പിടികൂടി.

നസീഫിനെയും കൂട്ടാളി പിപി നവാസിനെയുമാണ് ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇകെ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇവരില്‍ നിന്നും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. ബംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന ഹാഷിഷ് കൊച്ചിയിലെ ഇടനിലക്കാരന് കൈമാറാനുള്ളതാണെന്ന് നസീഫ് പൊലീസിനോട് പറഞ്ഞു.

Top