NASA Troubleshooting Drill Problem on Mars Curiosity Rover

വാഷിംഗ്ടണ്‍: ചൊവ്വാഗ്രഹത്തിലെ ജല സാന്നിധ്യവും ജീവസാന്നിധ്യവും തേടി പര്യവേഷണം നടത്തുന്ന നാസയുടെ ക്യൂരിയോസിറ്റി വാഹനത്തിന്റെ ഇന്‍സ്ട്രമെന്റ് മോട്ടോര്‍ തകരാറിലായി.

ഇതിനെ തുടര്‍ന്ന് ക്യൂരിയോസിറ്റിയുടെ പാറതുരന്നുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു.

2012 ഓഗസ്റ്റ് ആറിനാണ് ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയത്. 2018 വരെയെങ്കിലും വാഹനത്തിന്റെ സേവനം തുടരണമെന്നാണ് നാസയുടെ ആഗ്രഹം.

Top