ഫോനിയുടെ ആകാശ ചിത്രങ്ങള്‍ പങ്കുവെച്ച് നാസ

ഡീഷയില്‍ കനത്ത നാശം വിതച്ച് വീശിയടിച്ച ചുഴലിക്കാറ്റായിരുന്നു ഫോനി. മണിക്കൂറില്‍ 200 കിലോമീറ്ററായിരുന്നു ഫോനിയുടെ വേഗത. ഇപ്പോള്‍ ഒഡിഷയില്‍ നാശം വിതച്ചുകൊണ്ട് കടന്നുപോയ ഫോനിയുടെ ഉപഗ്രഹചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നാസ.

ഒഡിഷയിലെ കട്ടക്ക് നഗരത്തില്‍ നാശം വിതച്ച ഫോനിയുടെ ഉപഗ്രഹ ചിത്രങ്ങളാണ് നാസ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചത് .

കൊടുങ്കാറ്റടിക്കുന്നതിന് മുമ്പുള്ള ഒരു ചിത്രവും അതായത് ഏപ്രില്‍ 30 ലെ ചിത്രവും കൊടുങ്കാറ്റ് ഒഡീഷിയിലെ കട്ടക്കിലൂടെ കടന്നു പോയി രണ്ടു ദിവസം കഴിഞ്ഞുള്ള മറ്റൊരു ചിത്രവുമാണ് നാസ പങ്കുവെച്ചത്.

Top