ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക വീണ്ടും ബഹിരാകാശ പരീക്ഷണത്തിനൊരുങ്ങുന്നു

ണ്ട് അമേരിക്കന്‍ ഗവേഷകരുമായി സ്പേയ്സ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകം വിക്ഷേപിക്കാനൊരുങ്ങി നാസ. സ്പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ മെയ് 27-നാണ് വിക്ഷേപണം. ഇതാദ്യമായാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ അമേരിക്ക ഗവേഷകരെ അയക്കുന്നത്.

നാസയുടെ സാമ്പത്തിക പിന്തുണയോടെയാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ എന്ന ബഹിരാകാശ പേടകം വികസിപ്പിച്ചെടുത്തത്.

ബഹിരാകാശ ഗവേഷകരായ റോബര്‍ട്ട് ബെഹ്ങ്കെന്‍, ഡഗ്ലസ് ഹര്‍ലി എന്നിവരാണ് സ്പേസ് എക്സ് റോക്കറ്റില്‍ ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്നത്. മെയ് 27-ന് അമേരിക്കന്‍ സമയം വൈകുന്നേരം 4.32-നാണ് വിക്ഷേപണം.

ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ അപ്പോളോ, സ്പേസ് ഷട്ടില്‍ പദ്ധതികള്‍ക്കായി ഉപയോഗിച്ച ചരിത്രപ്രാധാന്യമുള്ള 39എ ലോഞ്ച് പാഡ് ആണ് വിക്ഷേപണത്തിനായി ഉപയോഗിക്കുക.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമാണ് അമേരിക്ക സ്വന്തം മണ്ണില്‍ നിന്നു ഗവേഷകരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്.

Top