നാസയുടെ മൂന്ന് ബഹിരാകാശ ശാസ്ത്രജ്ഞർ ഭൂമിയിൽ മടങ്ങിയെത്തി

ന്യൂയോർക്ക്: അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന മൂന്ന് ശാസ്ത്രജ്ഞർ ഭൂമിയിൽ തിരിച്ചിറങ്ങി. റഷ്യയുടെ സോയൂസ് പേടകത്തിലാണ് മൂവരും വന്നിറങ്ങിയത്. നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ കേറ്റ് റൂബിൻസ്, റഷ്യൻ സഞ്ചാരികളായ സെർജീ ഋഷികോവ്, സെർജൂ കുദ് വെർച്ചോകോവ് എന്നിവരാണ് തിരിച്ചിറങ്ങിയത്. കസാഖിസ്താൻ മരുഭൂമിയിലാണ് ബഹിരാകാശ വാഹനം ഇറങ്ങിയത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മൂവരും ഗവേഷണങ്ങൾക്കായി ബഹിരാകാശത്തേക്ക് യാത്രയായത്. റഷ്യൻ നിർമ്മിത ബഹിരാകാശ വാഹനത്തിലെ നാസയുടെ അവസാന യാത്രയാണിത്.  ബഹിരാകാശ നിലയത്തിലേക്ക് ഇനി പോകുന്നത് സ്‌പേസ് എക്‌സിന്റെ വാഹനങ്ങളായിരിക്കുമെന്ന് നാസ അറിയിച്ചു.

 

Top