എക്‌സ് -57 മാക്‌സ്വല്‍; നാസയുടെ ആദ്യത്തെ ഇലക്ട്രിക് വിമാനം അവതരിപ്പിച്ചു

കാലിഫോര്‍ണിയയിലെ എയറോനോട്ടിക്‌സ് ലാബില്‍ എക്‌സ് -57 മാക്‌സ്വല്‍ എന്ന ആദ്യ ഇലക്ട്രിക് പരീക്ഷണ വിമാനത്തിന്റെ ആദ്യ പതിപ്പ് നാസ അവതരിപ്പിച്ചു. വെള്ളിയാഴ്ചയായിരുന്നു വിമാനത്തിന്റെ പ്രദര്‍ശനം.

ഇറ്റാലിയന്‍ നിര്‍മ്മിത ടെക്‌നം പി 2006 ടി ട്വിന്‍ എഞ്ചിന്‍ പ്രൊപ്പല്ലര്‍ വിമാനത്തില്‍ നിന്നാണ് ഈ വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാസ നിരവധി പതിറ്റാണ്ടുകളായി വികസിപ്പിച്ച പരീക്ഷണാത്മക വിമാനങ്ങളുടെ നിരയിലെ ഏറ്റവും പുതിയതാണ് മാക്‌സ്വല്‍.

നാസയുടെ എക്‌സ് -57 സംരംഭം വായു യോഗ്യത, സുരക്ഷ, ശബ്ദം,ഊര്‍ജ്ജ കാര്യക്ഷമത എന്നിവയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിസൈനിംഗ്, സാങ്കേതിക മാനദണ്ഡങ്ങള്‍ പ്രദാനം ചെയ്യുന്നു.

ഒരു ഇലക്ട്രിക് വിമാനത്തെ സംബന്ധിച്ചിടത്തോളം, കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കുന്നതിനും വിമാനത്തിന്റെ പരിധി വിപുലീകരിക്കുന്നതിനും ബാറ്ററി സാങ്കേതികവിദ്യ മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ഒരു വെല്ലുവിളിയായി കണക്കാക്കപ്പെടുന്നത്.

നിലവില്‍ ബാറ്ററി പരിമിതി കാരണം, ഹ്രസ്വ-ദൂര വിമാനങ്ങളില്‍ കുറഞ്ഞ എണ്ണം യാത്രക്കാര്‍ക്ക് എയര്‍-ടാക്‌സി അല്ലെങ്കില്‍ യാത്രാ വിമാനമായി ഉപയോഗിക്കാന്‍ മാക്‌സ്വല്ലിന്റെ രൂപകല്‍പ്പന വിഭാവനം ചെയ്യുന്നു. പരമ്പരാഗത എഞ്ചിനുകളേക്കാള്‍ ഇലക്ട്രിക് മോട്ടോര്‍ സംവിധാനങ്ങള്‍ ശാന്തമാണെന്നും അവ ചലിക്കുന്ന ഭാഗങ്ങളുമായി കൂടുതല്‍ ഒതുക്കമുള്ളതിനാല്‍ അവ പരിപാലിക്കാനും ഭാരം കുറയ്ക്കാനും ലളിതമാണെന്നും പറക്കാന്‍ കുറഞ്ഞ ഊര്‍ജ്ജം മതിയെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

Top