ചരിത്രമെഴുതാന്‍ നാസയുടെ ആദ്യ ദൗത്യം സ്‌പെയ്‌സ് എക്‌സ് കുതിച്ചുയരാനൊരുങ്ങുന്നു

ഹിരാകാശരംഗത്ത് ചരിത്രമെഴുതാന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ബുധനാഴ്ച അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് കുതിക്കും.

സ്വകാര്യവാഹനത്തില്‍ ബഹിരാകാശസഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ഡഗ്ലസ് ഹര്‍ളി, റോബര്‍ട്ട് ബോബ് ബെങ്കന്‍ എന്നിവരുമായി സ്‌പെയ്‌സ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂളുമായി ഫാല്‍ക്കണ്‍9 റോക്കറ്റ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് അമേരിക്കന്‍ സമയം ബുധനാഴ്ച രാത്രി 08.33നാണ് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 2.03) വിക്ഷേപിക്കുക.

യാത്രികരെ ബഹിരാകാശത്തെത്തിക്കുന്നതിലെ നാസയുടെ കുത്തകയവസാനിപ്പിക്കുന്നതാണ് ഡെമോ2 എന്നു പേരിട്ട ദൗത്യം.
2011നുശേഷം റഷ്യയുടെ വാഹനങ്ങളിലായിരുന്നു യു.എസ്. യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയിരുന്നത്. നാസയുടെ മുന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് ഹര്‍ളിയും ബെങ്കറും.

1961 മുതല്‍ ഉപയോഗിക്കുന്ന ടിന്‍കാന്‍ ആസ്‌ട്രോവാന്‍ ഉപേക്ഷിച്ച് മസ്‌കിന്റെതന്നെ കമ്പനിയായ ടെസ്ലയുടെ ഇലക്ട്രിക് കാറിലാകും ഇരുവരും വിക്ഷേപണ സ്ഥലത്തെത്തുക. സ്‌പെയ്‌സ് എക്‌സും ബോയിങ്ങും ചേര്‍ന്നാണ് 680 കോടി ഡോളര്‍ ചെലവുള്ള ഈ ദൗത്യം നിര്‍വ്വഹിക്കുന്നത്.

Top