രണ്ടാം ചാന്ദ്രയാത്ര; പദ്ധതി ആഘോഷമാക്കി നാസയുടെ പാട്ട്

ഹിരാകാശ പഠന പര്യവേക്ഷണങ്ങള്‍ക്കായി സ്ഥാപിച്ച യു.എസ്. ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ. ചന്ദ്രനില്‍ ആദ്യമായി മനുഷ്യനെ എത്തിച്ചു എന്ന നേട്ടം അമേരിക്കയ്ക്കാണ്. 1969 ജൂലായ് 21-ന് നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നിവരാണ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ എത്തിക്കുക എന്ന ദൗത്യത്തിനായി പരിശ്രമിക്കുകയാണ് നാസ.

NASA Intern Music Video

🎶 "We'll explore the universe because we're N-A-S-A!"🎶As we look forward to sending the first woman and the next man to the Moon by 2024 with our #Artemis missions, interns working at NASA's Johnson Space Center remixed Ariana Grande’s song “NASA” to share their excitement for deep space exploration. Take a look: https://youtu.be/p4obGG_LeCM Discover more about Artemis at https://www.nasa.gov/artemisLearn about NASA Internships at https://intern.nasa.gov/

Posted by NASA – National Aeronautics and Space Administration on Sunday, September 8, 2019

നാസയിലെ ജോണ്‍സന്‍ സ്പേസ് സെന്ററില്‍ പരിശീലനം നേടുന്നവരാണ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ ‘നാസ’ എന്ന പാട്ട് വരികള്‍ മാറ്റി റീമിക്സ് ചെയ്തത്. ‘ഞങ്ങള്‍ പ്രപഞ്ച പര്യവേക്ഷണം നടത്തും കാരണം ഞങ്ങള്‍ നാസയാണ്’ എന്ന് വരികളിലൂടെ ഇവര്‍ പറയുന്നു.

2024 ഓടെ മനുഷ്യന്റെ രണ്ടാം ചാന്ദ്രയാത്ര യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് അമേരിക്ക.

Top