ബ്ലാക്ക് ഹോൾ സൃഷ്‌ടിച്ച അത്ഭുത കാഴ്ചയുമായി ശാസ്ത്രലോകം

ബ്ലാക്ക് ഹോള്‍ സൃഷ്ടിച്ച ഭീമന്‍ നിഴലുകളെ പകര്‍ത്തി ഹബ്ബിള്‍ ടെലിസ്‌കോപ്പ്. നാസയുടെ ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ബഹിരാകാശ ശാസ്ത്രജ്ഞർ ഈ ദൃശ്യം പകർത്തിയത്. ഈ പ്രകാശം ഭൂമിയിൽ നിന്നും 15.6 കോടി പ്രകാശ വർഷം അകലെയുള്ള ഐസി 5063 ഗാലക്സിയുടെ കേന്ദ്രത്തിൽ നിന്നും ഏകദേശം 36000 പ്രകാശ വർഷം ദൂരേയ്ക്ക് എല്ലാ ദിക്കുകളിലേക്കും വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

2019 നവംബർ 24 നാണ് ഹബ്ബിൾ ടെലിസ്കോപ്പ് ഈ ചിത്രങ്ങൾ പകർത്തിയത്. ഡിസംബറിൽ ജ്യോതിശാസ്ത്രജ്ഞനും ആർട്ടിസ്റ്റുമായ ജൂഡി ഷ്മിട്ട് ആണ് ചിത്രങ്ങളിലെ ഭീമൻ നിഴൽ കണ്ടെത്തിയത്. അവരാണ് ഈ ചിത്രം വികസിപ്പിച്ചെടുത്തത്.

Top