nasa got a clear picture of Jupiter

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രം നാസയ്ക്കു ലഭിച്ചു. ‘ജൂണോ’ എന്ന ബഹിരാകാശ വാഹനമാണ് വ്യക്തതയേറിയ ചിത്രം അയച്ചത്.

വാതകപാളി കൊണ്ടും മേഘങ്ങള്‍ കൊണ്ടും നിറഞ്ഞ വ്യാഴത്തിന്റെ ഉപരിതലത്തില്‍ നിന്നുള്ള ചിത്രം ലഭിക്കുക എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ്.

വ്യാഴത്തിന്റെ ഉപരിതലത്തില്‍ നിന്നും 4200 കിലോ മീറ്റര്‍ ദൂരം നിന്നപ്പോഴാണ് ജൂണോ ചിത്രം പകര്‍ത്തിയത്. മണിക്കൂറില്‍ 2,08000 കിലോമീറ്റര്‍ ആയിരുന്നു ചിത്രം എടുക്കുമ്പോള്‍ ഉള്ള ജൂണോയുടെ വേഗത.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്യഹത്തിന്റെ ഉല്‍പ്പത്തിയും, രഹസ്യവും, താപനിലയും, വാതകഘടനയും അറിയാന്‍ നാസ അയച്ച ബഹിരാകാശ പേടകമാണ് ജൂണോ.

വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് ജൂണോയെ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് നാസ അധിക്യതര്‍ വ്യക്തമാക്കി.

Top