മരണത്തിൽ നിന്ന് നിമിഷത്തിന്റെ വിത്യാസത്തിൽ ജീവിതത്തിലേയ്ക്ക്; വീഡിയോ വൈറല്‍

ബെയ്‌ജിംഗ്: റോഡ് മുറിച്ചു കടക്കുമ്പോൾ ഇരു വശങ്ങളും ശ്രദ്ധിക്കണമെന്ന് എല്ലാവരും പറയാറുണ്ട്.

എന്നാൽ ചിലപ്പോൾ ഇരു വശങ്ങളും നമ്മൾ ശ്രദ്ധിക്കാറില്ല. അത്തരത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു വശം മാത്രം നോക്കിയ സ്ത്രീ മരണത്തിന്റെ മുഖത്തു നിന്ന് രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വിത്യാസത്തിലാണ്.

റോഡ് മുറിച്ചു കടക്കാൻ തുടങ്ങിയ സ്ത്രീയെ അതിവേഗതയില്‍ വന്ന ട്രക്ക് ഇടിച്ചു വീഴ്ത്തി. ഒരു നിമിഷ നേരത്തെ അശ്രദ്ധ ജീവനെടുക്കാന്‍ പര്യാപ്തമായിരുന്നു.

പക്ഷെ ഭാഗ്യം അവർക്കൊപ്പമായിരുന്നു. 360 ഡിഗ്രിയില്‍ ടയറിനോട് ചേര്‍ന്ന് കറങ്ങിയ അവര്‍ മരണത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരികെ കയറി.

ചൈനയിലാണ് സംഭവം. ഷാംഗായിസ്റ്റ് ഫേയ്സ്ബുക്ക് പേജാണ് ട്രക്ക് ഇടിച്ചു വീഴ്ത്തുന്ന സിസിടിവി വീഡിയോ അപ്ലോഡ് ചെയ്തത്.

റോഡിനു നടുവിൽ വെച്ച് യാത്രക്കാരി ട്രക്കിനടയിലേക്ക്‌ വീഴുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായിത്തന്നെ പതിഞ്ഞിട്ടുണ്ട്.

രണ്ട് ലക്ഷം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്.

Top