ഇറാന്‍ ഭരണ കൂടത്തിനെതിരെ ജയിലില്‍ നിരാഹാര സമരവുമായി നെര്‍ഗെസ് മൊഹമ്മദി

തെഹ്‌റാന്‍: ഇറാന്‍ ഭരണ കൂടത്തിനെതിരെ ജയിലില്‍ നിരാഹാര സമരവുമായി നൊബേല്‍ ജേതാവ് നെര്‍ഗെസ് മൊഹമ്മദി. എവിന്‍ ജയിലില്‍ നിരാഹാരം തുടങ്ങിയെന്ന് കുടുംബത്തെ അറിയിച്ചു. അതേസമയം നെര്‍ഗസിന്റെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും നില ഗുരുതരമാണെന്നും നെര്‍ഗെസിന് അടിയന്തര ചികിത്സ വേണമെന്നും സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

നെര്‍ഗെസിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘നെര്‍ഗസ് മുഹമ്മദിയെ മോചിപ്പിക്കുക’ എന്ന പേരില്‍ മനുഷ്യാവകാശ സംഘടനകള്‍ തിങ്കളാഴ്ച കാമ്പയിന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഭരണകൂടം ഇതില്‍ പ്രതികരിച്ചിട്ടില്ല. അരനൂറ്റാണ്ടുകാലത്തെ ജീവിതത്തിനിടെ നിരവധി അറസ്റ്റുകളാണ് നെര്‍ഗസ് നേരിട്ടത്. 13 തവണ ജയിലില്‍ അടക്കപ്പെടുകയും അഞ്ചു തവണ കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷത്തെ സമാധാന നൊബേല്‍ നര്‍ഗെസിനായിരുന്നു.

Top