കണ്ട‌്‌ല തുറമുഖ നവീകരണം: 993 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു

കണ്ട‌്‌ല: ഗുജറാത്തിലെ കണ്ട‌്‌ല തുറമുഖത്തിന്റെ നവീകരണത്തിനായി 993 കോടി രൂപയുടെ പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച തറക്കല്ലിട്ടു.

തുറമുഖ നവീകരണത്തിന്റെ ഭാഗമായി ദാദാ സാഹിബ് ഭീംറാവു അംബേദ്കറിന്റെ പേരിൽ കണ്‍വെൻഷൻ സെന്റർ ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങളാണ് നടത്തുന്നത്.

തുറമുഖത്തിന് ബിജെപി-ആർഎസ്എസ് ചിന്തകൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യയുടെ പേരുനല്കണമെന്നും മോദി ആവശ്യപ്പെട്ടു.

Top